16 സംസ്ഥാനങ്ങളില്‍ മൂടല്‍മഞ്ഞ് മുന്നറിയിപ്പ് പുറപ്പെടുവിച്ച്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയിലുടനീളം കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു.ഇത് പല പ്രദേശങ്ങളിലും ദൃശ്യപരതയില്‍ ഗണ്യമായ കുറവുണ്ടാക്കി, ഇത് ജനങ്ങളുടെ സാധാരണ ദൈനംദിന ജീവിതത്തെ ബാധിച്ചു. 

 

വ്യാഴാഴ്ച രാജ്യത്തെ 16 സംസ്ഥാനങ്ങള്‍ക്ക് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മൂടല്‍മഞ്ഞ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയിലുടനീളം കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു.ഇത് പല പ്രദേശങ്ങളിലും ദൃശ്യപരതയില്‍ ഗണ്യമായ കുറവുണ്ടാക്കി, ഇത് ജനങ്ങളുടെ സാധാരണ ദൈനംദിന ജീവിതത്തെ ബാധിച്ചു. 

 വ്യാഴാഴ്ച രാജ്യത്തെ 16 സംസ്ഥാനങ്ങള്‍ക്ക് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മൂടല്‍മഞ്ഞ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും കനത്ത മൂടല്‍മഞ്ഞിന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

'ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് പ്രതീക്ഷിക്കുന്നു.അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ എന്നിവിടങ്ങളിലും സമാനമായ മൂടല്‍മഞ്ഞ് കാണാന്‍ സാധ്യതയുണ്ട്. ദൃശ്യപരത കുറവായിരിക്കും, ഇത് റോഡ്, റെയില്‍, വ്യോമ ഗതാഗതത്തിന് തടസ്സമുണ്ടാക്കാം,' കാലാവസ്ഥാ വകുപ്പ് അറിയിച്ചു.