IIT JAM 2026 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഐഐടി ജാം (IIT JAM 2026) ഫലങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 15-ന് നടന്ന പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക പോർട്ടൽ വഴി ഫലങ്ങൾ പരിശോധിക്കാവുന്നതാണ്.

ഫലം എങ്ങനെ പരിശോധിക്കാം?

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: jam2026.iitb.ac.in

എൻറോൾമെന്റ് ഐഡി/ഇമെയിൽ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

കാപ്ച (Captcha) നൽകി ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക.

തെളിയുന്ന ഫലം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

സ്കോർകാർഡ് വിവരങ്ങൾ

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചെങ്കിലും സ്കോർകാർഡുകൾ 2026 മാർച്ച് 27 മുതൽ മാത്രമേ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ. സ്കോർകാർഡിൽ ഉദ്യോഗാർത്ഥിയുടെ പേര്, രജിസ്ട്രേഷൻ നമ്പർ, ലഭിച്ച മാർക്ക്, അഖിലേന്ത്യാ റാങ്ക്, കട്ട്-ഓഫ് മാർക്ക്, യോഗ്യതാ നില എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.