ഐഐടി ഡൽഹിയിൽ പിഎച്ച്ഡി സ്കോളർമാർക്ക് അഡ്വാൻസ്ഡ് ലീഡർഷിപ്പ് വർക്ക്‌ഷോപ്പ്; അപേക്ഷ ക്ഷണിച്ചു
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹി, ‘ട്രാൻസ്‌ഫോർമേറ്റീവ് ലീഡർഷിപ്പ് ഇൻ എസ്‌ഇടിഎം (ടിഎൽഎസ്) 2025-26’ എന്ന മൂന്ന് ദിവസത്തെ അഡ്വാൻസ്ഡ് വർക്ക്‌ഷോപ്പിലേക്ക് യോഗ്യരായ പിഎച്ച്ഡി സ്കോളർമാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹി, ‘ട്രാൻസ്‌ഫോർമേറ്റീവ് ലീഡർഷിപ്പ് ഇൻ എസ്‌ഇടിഎം (ടിഎൽഎസ്) 2025-26’ എന്ന മൂന്ന് ദിവസത്തെ അഡ്വാൻസ്ഡ് വർക്ക്‌ഷോപ്പിലേക്ക് യോഗ്യരായ പിഎച്ച്ഡി സ്കോളർമാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
ഗവേഷണം, അദ്ധ്യാപനം, നേതൃപാടവം എന്നിവയിൽ സമഗ്രമായ മെന്ററിംഗ് നൽകുന്നതിനാണ് ഈ വർക്ക്‌ഷോപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ നിലവിലെ ഗവേഷണങ്ങൾ അവതരിപ്പിക്കാനും മുതിർന്ന ഫാക്കൽറ്റി അംഗങ്ങളിൽ നിന്നും വിദഗ്ധരിൽ നിന്നും നിർണ്ണായകമായ ഫീഡ്‌ബാക്ക് നേടാനും അവസരം ലഭിക്കും. കൂടാതെ, അധ്യാപന-അവതരണ കഴിവുകൾ മെച്ചപ്പെടുത്തൽ, ജോലി അഭിമുഖങ്ങൾ ആത്മവിശ്വാസത്തോടെ നേരിടാനുള്ള പരിശീലനം, കാര്യക്ഷമമായ നെറ്റ്‌വർക്കിംഗ്, ഐഐടി ഡയറക്ടർമാർ, ഡീനുകൾ തുടങ്ങിയ ഉന്നതരുമായി സംവദിക്കാനുള്ള അവസരം എന്നിവയും ഈ വർക്ക്‌ഷോപ്പിന്റെ സവിശേഷതകളാണ്.
അതേസമയം വർക്ക്‌ഷോപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 8 വരെയാണ്. തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം 2026 ജനുവരി 5 ആണ്. വർക്ക്‌ഷോപ്പിനുള്ള തീയതി 2026 ജനുവരി 28 മുതൽ 30 വരെ ഷെഡ്യൂൾ ചെയ്തിരിക്കുന്നു.
Also Read: കർണാടക യുജി നീറ്റ് 2025! മൂന്നാം റൗണ്ട് പരീക്ഷയുടെ താൽക്കാലിക ഫലം പുറത്ത്
അപേക്ഷിക്കേണ്ട വിധം
താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ ഐഐടി ഡൽഹിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം. ഉദ്യോഗാർത്ഥികൾ ഇനിപ്പറയുന്ന രേഖകൾ ഹാജരാക്കേണ്ടതുണ്ട്.
നിങ്ങളുടെ ഗവേഷണ പ്രബന്ധത്തിന്റെ സംഗ്രഹം
താൽപ്പര്യ കത്ത്
അപ്ഡേറ്റ് ചെയ്ത സിവി
സൂപ്പർവൈസറുടെ ഇമെയിൽ വിലാസം