മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു

സംസ്ഥാന തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോൺ പ്രദേശത്ത് മെയ്‌തേയ്, കുക്കി സമുദായങ്ങൾ
 
സംസ്ഥാന തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോൺ പ്രദേശത്ത് മെയ്‌തേയ്, കുക്കി സമുദായങ്ങൾ

ഇംഫാൽ-ദിവസങ്ങൾ നീണ്ട സമാധാനാന്തരീക്ഷത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് വീണ്ടും മണിപ്പൂരിൽ സംഘർഷം. ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് സൈന്യവും അർദ്ധസൈനിക സേനയും അക്രമബാധിത മേഖലയിലേക്ക് കുതിച്ചു. 

സംസ്ഥാന തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോൺ പ്രദേശത്ത് മെയ്‌തേയ്, കുക്കി സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പ്രാദേശിക മാർക്കറ്റിലെ സ്ഥലത്തെച്ചൊല്ലിയാണ് സംഘർഷം ആരംഭിച്ചത്. തുടർന്ന് പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു.

ഒരു മാസത്തിലേറെയായി ഒന്നിലധികം വിഷയങ്ങളുമായി ബന്ധപ്പെട്ട വംശീയ സംഘർഷങ്ങൾക്ക് മണിപ്പൂർ സാക്ഷ്യം വഹിക്കുകയാണ്.