ആരെയെങ്കിലും സംശയപൂര്‍വം കണ്ടാല്‍ വളഞ്ഞിട്ട് പിടിക്കണം ; തോല്‍വി ഉറപ്പിച്ച ബിജെപി എന്തും ചെയ്യുമെന്ന് മമത

നോര്‍ത്ത് 24 പര്‍ഗാനസില്‍ വഴിയരികില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്.

 

പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണം.

വിവാദങ്ങളും വാക്‌പോരും തീരാതെ പശ്ചിമബംഗാള്‍. പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മമത ബാനര്‍ജിയുടെ നിര്‍ദേശം. മനപ്പൂര്‍വ്വം ലോഡ്‌ഷെഡിങ്, സിസിടിവി പ്രവര്‍ത്തനം നിലയ്ക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ആരെയെങ്കിലും സംശയപൂര്‍വം കണ്ടാല്‍ വളഞ്ഞിട്ട് പിടിക്കണമെന്നുമാണ് നിര്‍ദേശം.

നോര്‍ത്ത് 24 പര്‍ഗാനസില്‍ വഴിയരികില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ആരെയെങ്കിലും സംശയപൂര്‍വം കണ്ടാല്‍ വളഞ്ഞിട്ട് പിടിക്കണം. പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണം. എല്ലാം ബിജെപിയുടെ കളിയാണെന്നും തോല്‍വി ഉറപ്പിച്ച ബിജെപി എന്തും ചെയ്യുമെന്നും മമത ബാനര്‍ജി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും അട്ടിമറി പ്രവചിച്ചതോടെ രാജ്യശ്രദ്ധ പശ്ചിമ ബംഗാളിലേക്കാണ്. 294 മണ്ഡലങ്ങളില്‍ 293 മണ്ഡലങ്ങളിലെ ജനവിധി ഇന്ന് അറിയാം. ഫാല്‍ത മണ്ഡലത്തില്‍ റീപോളിംഗ് നടക്കും