യുവാക്കളെ ഭയമാണെങ്കില്‍ രാജ്യം മുഴുവന്‍ അടച്ചിടൂ'; ജന്തർമന്തറിലെ പ്രക്ഷോഭത്തിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് സിജേപി നേതാവ് അഭിജിത് ദീപ്‌കെ

ജന്തർമന്തറിലെ പ്രക്ഷോഭത്തിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് സിജേപി നേതാവ് അഭിജിത് ദീപ്‌കെ. യുവാക്കളെ ഭയമാണെങ്കില്‍ രാജ്യം മുഴുവന്‍ അടച്ചിടൂ' എന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

 

ദില്ലി : ജന്തർമന്തറിലെ പ്രക്ഷോഭത്തിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് സിജേപി നേതാവ് അഭിജിത് ദീപ്‌കെ. യുവാക്കളെ ഭയമാണെങ്കില്‍ രാജ്യം മുഴുവന്‍ അടച്ചിടൂ' എന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

'ഡല്‍ഹി നരേന്ദ്ര മോദിയുടെയോ അമിത് ഷായുടെയോ തറവാട് സ്വത്തോ പിതൃസ്വത്തോ ആണോ? ഒരുവശത്ത് പ്രതിഷേധം കാരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു എന്ന് പറയുന്നു. മറുവശത്ത് മെട്രോയും റെയില്‍വേയും റോഡുകളുമെല്ലാം സര്‍ക്കാര്‍ അടച്ചിടുകയും തടയുകയും ചെയ്യുന്നു. അപ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലേ?' ദീപ്‌കെ ചോദിച്ചു.

ഒക്ടോബര്‍ 10-ന് പുലര്‍ച്ചെ 4 മുതല്‍ ഉച്ചയ്ക്ക് 2 വരെ ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തേണ്ടിയിരുന്ന മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റേഷനുകള്‍ക്ക് ചുറ്റുമുണ്ടാകാന്‍ സാധ്യതയുള്ള ഗതാഗതക്കുരുക്കാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണമായി റെയില്‍വേ പറയുന്നത്.

പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്തേക്ക് യുവാക്കള്‍ എത്തുന്നത് തടയാനായി 57 മെട്രോ സ്റ്റേഷനുകള്‍ അടച്ചിടണമെന്ന് ഡല്‍ഹി പൊലീസ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനോട് (DMRC) ആവശ്യപ്പെട്ടിട്ടുണ്ട്. സിജെപി പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. 23,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് ഡല്‍ഹിയില്‍ അഭൂതപൂര്‍വമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.