ഡിഎംകെ സഖ്യമില്ലെങ്കില്‍ കോണ്‍ഗ്രസ് സംപൂജ്യരായേനെ ; പിന്നില്‍ നിന്ന് കുത്തുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ; വിമര്‍ശനവുമായി ഡിഎംകെ വക്താവ്
ഡിഎംകെയുമായി സഖ്യമുള്ളതിനാലാണ് ഇത്തവണ കോണ്‍ഗ്രസിന് അഞ്ച് സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞതെന്നും ഒറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കില്‍ സംപൂജ്യരാകുമായിരുന്നുവെന്നും ശരവണന്‍ തുറന്നടിച്ചു.
കോണ്‍ഗ്രസ് 'പിന്നില്‍ നിന്ന് കുത്തുന്ന' നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ ആരോപിച്ചു.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തില്‍ നാടകീയമായ കൂട്ടുകെട്ടുകള്‍ വരുന്നു. തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്ന വാര്‍ത്തകള്‍ക്കിടെ സഖ്യകക്ഷിയായ ഡിഎംകെ പരസ്യമായി രംഗത്തെത്തി. കോണ്‍ഗ്രസ് 'പിന്നില്‍ നിന്ന് കുത്തുന്ന' നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ ആരോപിച്ചു.
ഡിഎംകെയുമായി സഖ്യമുള്ളതിനാലാണ് ഇത്തവണ കോണ്‍ഗ്രസിന് അഞ്ച് സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞതെന്നും ഒറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കില്‍ സംപൂജ്യരാകുമായിരുന്നുവെന്നും ശരവണന്‍ തുറന്നടിച്ചു. വിജയ്‌യുടെ പാര്‍ട്ടിക്ക് ബിജെപിയുമായി രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച അദ്ദേഹം, ബിജെപിയെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ വിമര്‍ശിക്കാന്‍ വിജയ് ഇതുവരെ തയ്യാറായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്നെ പിന്തുണച്ച ജനങ്ങളേക്കാള്‍ ഉപരിയായി പ്രധാനമന്ത്രി മോദിക്കാണ് വിജയ് നന്ദി രേഖപ്പെടുത്തിയത്. ഇങ്ങനെയൊരാളെ രാഹുല്‍ ഗാന്ധി പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
234 അംഗ നിയമസഭയില്‍ 108 സീറ്റുകള്‍ നേടിയ ടിവികെക്ക് ഭൂരിപക്ഷത്തിന് വെറും 11 സീറ്റുകളുടെ കുറവ് മാത്രമാണുള്ളത്. പുറത്തുനിന്നുള്ള പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ് ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു