'കേരള മുഖ്യമന്ത്രിക്ക് അത്ര സ്‌നേഹമുണ്ടെങ്കില്‍ വീടുകളും സഹായവും പ്രഖ്യാപിക്കട്ടെ'; വിമര്‍ശിച്ച് കര്‍ണാടക മന്ത്രി
ജനങ്ങള്‍ക്ക് സാമ്പത്തിക സഹായവും വീടുകളും നല്‍കട്ടെയെന്നും എന്തെങ്കിലും സഹായം ജനങ്ങള്‍ക്ക് ചെയ്യട്ടെയെന്നും കര്‍ണാടകയിലെ ഹൗസിങ് മന്ത്രി കൂടിയായ സമീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രതികരണത്തിനെതിരെയാണ് സമീര്‍ അഹമ്മദ് രംഗത്തെത്തിയത്
കര്‍ണാടകയിലെ കുടിയൊഴിപ്പിക്കലിലും പൊളിച്ചുനീക്കലിലും പ്രതികരിച്ച കേരള മുഖ്യമന്ത്രിപിണറായി വിജയനെതിരെ കര്‍ണാടക ന്യൂനപക്ഷ വകുപ്പ് മന്ത്രി സമീര്‍ അഹമ്മദിന്റെ രൂക്ഷ വിമര്‍ശനം. വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രതികരണത്തിനെതിരെയാണ് സമീര്‍ അഹമ്മദ് രംഗത്തെത്തിയത്. കേരള മുഖ്യമന്ത്രിക്ക് അത്ര സ്നേഹമുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായവും വീടുകളും നല്‍കട്ടെയെന്നും എന്തെങ്കിലും സഹായം ജനങ്ങള്‍ക്ക് ചെയ്യട്ടെയെന്നും കര്‍ണാടകയിലെ ഹൗസിങ് മന്ത്രി കൂടിയായ സമീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു.
ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കര്‍ണാടകയില്‍ കണ്ടതെന്നും എന്തു പറഞ്ഞാണ് കോണ്‍ഗ്രസ് ന്യായീകരിക്കുകയെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെതിരെയാണ് സമീര്‍ അഹമ്മദിന്റെ പ്രതികരണം.