ഇഡലിയും വടയും ചതിച്ചു..; ബെംഗളൂരുവില്‍ 97 പേര്‍ ആശുപത്രിയില്‍
കാന്റീനില്‍ നിന്ന് ഇഡ്ഡലിയും വടയും, ഉച്ചയ്ക്ക് ചോറും സാമ്പാറുമാണ് ഇവർ കഴിച്ച 97 ജീവനക്കാർക്ക് ഭക്ഷ്യവിഷബാധയേറ്റു. നോർത്ത് ബെംഗളൂരു ദേവനഹള്ളിയിലുള്ള കമ്പനിയിലെ ജീവനക്കാരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ബെംഗളൂരു: കാന്റീനില്‍ നിന്ന് ഇഡ്ഡലിയും വടയും, ഉച്ചയ്ക്ക് ചോറും സാമ്പാറുമാണ് ഇവർ കഴിച്ച 97 ജീവനക്കാർക്ക് ഭക്ഷ്യവിഷബാധയേറ്റു. നോർത്ത് ബെംഗളൂരു ദേവനഹള്ളിയിലുള്ള കമ്പനിയിലെ ജീവനക്കാരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പലർക്കും വയറിളക്കവും ഛർദ്ദിയും വയറുവേദനയും തുടങ്ങി. ബുധനാഴ്ച രാവിലെയോടെ കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതായാണ് റിപ്പോര്‍ട്ട്.
രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ച ജീവനക്കാർക്ക് ഡ്രിപ്പ് നല്‍കി. സംഭവത്തില്‍ ആർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ബെംഗളൂരു റൂറല്‍ ഡിസ്ട്രിക്‌ട് ഹെല്‍ത്ത് ഓഫീസർ ഡോ. കൃഷ്ണ റെഡ്ഡി അറിയിച്ചു. കാന്റീനിലുണ്ടായിരുന്ന ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വരാനിരിക്കുന്നതേയുള്ളൂ.ഭക്ഷ്യവിഷബാധയാണോ എന്ന് കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.