എങ്ങും പോകില്ല, ബിഹാറിന്റെ കാര്യത്തില്‍ നിരന്തരം ശ്രദ്ധ പുലര്‍ത്തും ; പാര്‍ട്ടി നേതാക്കളെ ആശ്വസിപ്പിച്ച് നിതീഷ് കുമാര്‍

 

മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ നിതീഷ് കുമാര്‍ താന്‍ എങ്ങും പോകില്ല എന്നും ബിഹാറിന്റെ കാര്യങ്ങളില്‍ നിരന്തരം ശ്രദ്ധ പുലര്‍ത്തുമെന്നും ഉറപ്പ് നല്‍കി.

 

കൂടിക്കാഴ്ചയില്‍ നിരവധി എംഎല്‍എമാരാണ് നിതീഷ് മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കാന്‍ ഒരുങ്ങുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്.

മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുന്നതില്‍ പാര്‍ട്ടി നേതാക്കളില്‍ നിന്നും ഉയര്‍ന്ന അതൃപ്തി പരിഹരിക്കാന്‍ നേരിട്ടിറങ്ങി ജെഡിയു നേതാവ് നിതീഷ് കുമാര്‍. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ നിതീഷ് കുമാര്‍ താന്‍ എങ്ങും പോകില്ല എന്നും ബിഹാറിന്റെ കാര്യങ്ങളില്‍ നിരന്തരം ശ്രദ്ധ പുലര്‍ത്തുമെന്നും ഉറപ്പ് നല്‍കി.

കൂടിക്കാഴ്ചയില്‍ നിരവധി എംഎല്‍എമാരാണ് നിതീഷ് മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കാന്‍ ഒരുങ്ങുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്. രാജ്യസഭയിലേക്ക് പോകാനുള്ള തീരുമാനം പുനഃപരിശോധിക്കാനും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയ്യാറല്ല എന്നായിരുന്നു നിതീഷിന്റെ നിലപാട്. താന്‍ ബിഹാറിലേക്ക് തന്നെയാണ് വരികെയെന്നും ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. തന്റെ കണ്ണ് എല്ലായിടത്തും ഉണ്ടാകും. കാര്യങ്ങള്‍ താന്‍ വേണ്ടത് പോലെ ചെയ്യുമെന്നും നിതീഷ് ഉറപ്പ് നല്‍കി.
നിതീഷ് രാജ്യസഭയിലേക്ക് പോകുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി പുകയുകയാണ്.