സിപിഎം വോട്ടര്‍മാരോട് താന്‍ നന്ദി പറയുന്നു, മമത ബാനര്‍ജിക്കിത് രാഷ്ട്രീയത്തില്‍ നിന്നുമുള്ള വിരമിക്കലെന്ന് സുവേന്ദു അധികാരി

വിജയിപ്പിച്ചത് സിപിഎം വോട്ടര്‍മാരെന്ന് മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയ ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരി.

 

സിപിഎമ്മിന് 13000 വോട്ട് ഭവാനിപൂരിലുണ്ടെന്നും അതാണ് നിര്‍ണായകമായതെന്നും സുവേന്ദു അധികാരി പ്രതികരിച്ചു

ഭവാനിപൂരില്‍ തന്നെ വിജയിപ്പിച്ചത് സിപിഎം വോട്ടര്‍മാരെന്ന് മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയ ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരി. ഇത് ഹിന്ദുത്വയുടെ വിജയമാണ്. സിപിഎം അണികളുടെ വോട്ടുകളും തനിക്ക് കിട്ടി. സിപിഎമ്മിന് 13000 വോട്ട് ഭവാനിപൂരിലുണ്ടെന്നും അതാണ് നിര്‍ണായകമായതെന്നും സുവേന്ദു അധികാരി പ്രതികരിച്ചു. സിപിഎം വോട്ടര്‍മാരോട് താന്‍ നന്ദി പറയുന്നു. മമത ബാനര്‍ജിക്കിത് രാഷ്ട്രീയത്തില്‍ നിന്നുമുള്ള വിരമിക്കലാകുമെന്നും സുവേന്ദു അധികാരി പറഞ്ഞു.


ആകെ വോട്ടെടുപ്പ് നടന്ന 293 സീറ്റുകളില്‍ 208 സീറ്റുകളില്‍ ബിജെപി മുന്നേറുന്ന വേളയില്‍, മമതയുടെ വ്യക്തിപരമായ പരാജയം തൃണമൂല്‍ കോണ്‍ഗ്രസിന് ഇരട്ടി പ്രഹരമായി. മമത ബാനര്‍ജി താമസിക്കുന്ന കാളിഘട്ട് ഉള്‍പ്പെടുന്ന ഭവാനിപൂര്‍ അവര്‍ തന്റെ രാഷ്ട്രീയ ജീവിതം പടുത്തുയര്‍ത്തിയ മണ്ണാണ്. ഈ തെരഞ്ഞെടുപ്പില്‍ ഭവാനിപൂരിലും നന്ദിഗ്രാമിലും വിജയം ഉറപ്പിച്ചതോടെ സുവേന്ദു അധികാരി തന്റെ രാഷ്ട്രീയ കരുത്ത് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.