'ഖര്‍ഗെയെ കണ്ടത് ഭരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് തര്‍ക്കമെന്ന വാര്‍ത്തകള്‍ക്കിടെ ശിവകുമാര്‍

തിങ്കളാഴ്ച രാത്രി കര്‍ണാടക ഊര്‍ജ്ജ മന്ത്രി കെ ജെ ജോര്‍ജിന്റെ വസതിയില്‍ വെച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍ എന്നിവര്‍ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു.

 

രാഹുല്‍ ഗാന്ധി ക്ഷണിച്ചാല്‍ ഈ മാസം അവസാനത്തോടെ ഡല്‍ഹിയിലെത്തി അദ്ദേഹത്തെ കാണുമെന്നും ശിവകുമാര്‍ പറഞ്ഞു.

 കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തര്‍ക്കം രൂക്ഷമാകുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയത് നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് വേണ്ടിയല്ലെന്നും ഭരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ക്ഷണിച്ചാല്‍ ഈ മാസം അവസാനത്തോടെ ഡല്‍ഹിയിലെത്തി അദ്ദേഹത്തെ കാണുമെന്നും ശിവകുമാര്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രി കര്‍ണാടക ഊര്‍ജ്ജ മന്ത്രി കെ ജെ ജോര്‍ജിന്റെ വസതിയില്‍ വെച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍ എന്നിവര്‍ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് നേതൃമാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവമാകാന്‍ കാരണമായത്.