'ഐ ലൗ യൂ'... അമ്മയ്ക്ക് അവസാന സന്ദേശം; യൂട്യൂബറെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
അമ്മയ്ക്ക് ഐ ലവ് യു സോ മച്ച് എന്ന് സന്ദേശം അയച്ചതിന് തൊട്ടുപിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. വാടക വീട്ടില്‍ 21 കാരിയായ യൂട്യൂബറും സയൻസ് വിദ്യാർത്ഥിനിയുമായ ബോണു കൊമാലിയെയെയാണ് തിങ്കളാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രണയബന്ധം തകർന്നതിലെ മാനസിക വേദനയെ തുടർന്നാണ് മരണമെന്ന് പൊലീസ് പറഞ്ഞു.
ഇളയ സഹോദരനെ നന്നായി നോക്കണമെന്നും കൊമാലി ആവശ്യപ്പെട്ടു. പിന്നീട് അവളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. ആവർത്തിച്ചുള്ള കോളുകള്‍ക്ക് മറുപടി ലഭിക്കാത്തതിനെ തുടർന്ന് അമ്മ സുഹൃത്തിനെ വിവരമറിയിച്ചു.
ഹൈദരാബാദ്: അമ്മയ്ക്ക് ഐ ലവ് യു സോ മച്ച് എന്ന് സന്ദേശം അയച്ചതിന് തൊട്ടുപിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. വാടക വീട്ടില്‍ 21 കാരിയായ യൂട്യൂബറും സയൻസ് വിദ്യാർത്ഥിനിയുമായ ബോണു കൊമാലിയെയെയാണ് തിങ്കളാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രണയബന്ധം തകർന്നതിലെ മാനസിക വേദനയെ തുടർന്നാണ് മരണമെന്ന് പൊലീസ് പറഞ്ഞു.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ കോമാളി അപ്പാർട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. യൂട്യൂബ് വീഡിയോകളിലൂടെ പ്രശസ്തയായിരുന്നു കൊമാലി. തിങ്കളാഴ്ച പുലർച്ചെ കുവൈറ്റില്‍ ജോലി ചെയ്യുന്ന അമ്മ ബി സത്യ വരലക്ഷ്മിക്കാണ് കൊമാലി അവസാനമായി സന്ദേശമയച്ചത്. ഇളയ സഹോദരനെ നന്നായി നോക്കണമെന്നും കൊമാലി ആവശ്യപ്പെട്ടു. പിന്നീട് അവളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. ആവർത്തിച്ചുള്ള കോളുകള്‍ക്ക് മറുപടി ലഭിക്കാത്തതിനെ തുടർന്ന് അമ്മ സുഹൃത്തിനെ വിവരമറിയിച്ചു.
വാതില്‍ തകർത്ത് അകത്തുകടന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തിന് സമീപത്ത് നിന്ന് ഒരു ഗോവണിയും സാരിയും കണ്ടെത്തി. പ്രണയബന്ധം തകർന്നതിലെ മാനസിക വേദനയെ തുടർന്നാണ് മരണമെന്ന് പൊലീസ് പറഞ്ഞു ആറ് മാസം മുമ്പ് കൊമാലി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.