മകനോടുള്ള ഇഷ്ട കൂടുതല്‍ ; ഭാര്യയേയും മൂന്നു പെണ്‍മക്കളേയും കഴുത്തറത്ത് കൊലപ്പെടുത്തി യുവാവ്

 

മൂര്‍ച്ചയുള്ള ആയുധം ഉഫയോഗിച്ച് നാലു പേരെയും കഴുത്തറക്കുകയായിരുന്നു

 

27 വയസ്സുള്ള അനിതയേയും മൂന്ന്, നാല് ,അഞ്ച് വയസ്സു പ്രായമുള്ള പെണ്‍ മക്കളേയും രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് അയല്‍വാസികള്‍ കണ്ടത്.

ഭാര്യയേയും മൂന്ന് പെണ്‍മക്കളേയും കഴുത്തറത്ത് കൊലപ്പെടുത്തി യുവാവ്. പ്രേംചന്ദ് പാര്‍ക്കിലാണ് സംഭവം. മുന്‍ചുന്‍ കൈവാട്ടാണ് രണ്ടുമാസം ഗര്‍ഭിണിയായ ഭാര്യയേയും പെണ്‍മക്കളേയും കൊലപ്പെടുത്തിയത്. മകനോടുള്ള അതിയായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.
27 വയസ്സുള്ള അനിതയേയും മൂന്ന്, നാല് ,അഞ്ച് വയസ്സു പ്രായമുള്ള പെണ്‍ മക്കളേയും രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് അയല്‍വാസികള്‍ കണ്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
മൂര്‍ച്ചയുള്ള ആയുധം ഉഫയോഗിച്ച് നാലു പേരെയും കഴുത്തറക്കുകയായിരുന്നു. മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലയ്ക്കുള്ള കാരണം മകനോടുള്ള അമിത ഇഷ്ടമാണോയെന്നു സംശയമുണ്ട്. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ പ്രതിയ്ക്കായി അന്വേഷണം തുടരുകയാണ്. ഇരുവരും ബിഹാര്‍ സ്വദേശികളാണ്. രണ്ടു വര്‍ഷം മുമ്പാണ് പ്രേംചന്ദ് പാര്‍ക്കിലേക്ക് താമസം മാറിയത്.