'എനിക്ക് വിശ്വസിക്കാനാകുന്നില്ല. എന്റെ ജനങ്ങള്‍ എന്നോട് തന്നെ ഇങ്ങനെ ചെയ്യുമെന്ന് ; പ്രതികരണവുമായി ഉദ്ധവ് താക്കറെ

എങ്ങനെയാണ് അവര്‍ക്കിത്ര വോട്ട് കിട്ടിയത്?'

 

കൊവിഡ് കാലഘട്ടത്ത് ഒരു കുടുംബനാഥനെപ്പോലെയാണ് ഞാന്‍ ജനങ്ങള്‍ക്കൊപ്പം നിന്നത്.

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെ. ബിജെപി ഒരു പാര്‍ട്ടി ഒരു രാജ്യം എന്നനിലയിലേക്ക് കാര്യങ്ങളെ കൊണ്ടുപോകുകയാന്നെന്നും മഹാരാഷ്ട്രയിലെ ജനങ്ങള്‍ തന്നോട് ഇങ്ങനെ ചെയ്തെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ഉദ്ധവ് പറഞ്ഞു.


'എനിക്ക് വിശ്വസിക്കാനാകുന്നില്ല. എന്റെ ജനങ്ങള്‍ എന്നോട് തന്നെ ഇങ്ങനെ ചെയ്യുമെന്ന്. കൊവിഡ് കാലഘട്ടത്ത് ഒരു കുടുംബനാഥനെപ്പോലെയാണ് ഞാന്‍ ജനങ്ങള്‍ക്കൊപ്പം നിന്നത്. ജനങ്ങള്‍ ഞങ്ങളെയാണ് കേട്ടത്. അമിത് ഷായെയും മോദിയെയും കേള്‍ക്കേണ്ട എന്ന് ജനങ്ങള്‍ തന്നെ പറയുന്നുണ്ടായിരുന്നു. പിന്നെ എങ്ങനെയാണ് അവര്‍ക്കിത്ര വോട്ട് കിട്ടിയത്?'; ഉദ്ദവ് താക്കറെ പറഞ്ഞു.