ചരിത്രം ; അന്തിമ പരീക്ഷണ ഓട്ടത്തിനു സജ്ജമായി ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന ട്രെയ്‌ൻ
Jan 5, 2026, 19:28 IST
ഇന്ത്യൻ റെയ്‌ൽവേയുടെ ചരിത്രത്തിലാദ്യമായി ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന ട്രെയ്‌ൻ അന്തിമ പരീക്ഷണ ഓട്ടത്തിനു സജ്ജമായി. ഹരിയാനയിലെ ജിൻഡ്, സോനിപ്പത്ത് നഗരങ്ങൾക്കിടയിൽ റിപ്പബ്ലിക് ദിനമായ 26 മുതൽ പരീക്ഷണ ഓട്ടമുണ്ടാകും.
ഭാരംകയറ്റിയുള്ള ഈ പരീക്ഷണത്തിനുശേഷം പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അനുമതി ലഭിച്ചാൽ സ്ഥിരം സർവീസ് ആരംഭിക്കും. പരിസ്ഥിതി സൗഹൃദവും നിർമലവുമായ ഊർജത്തിലേക്കുളള രാജ്യത്തിന്റെ ചുവടുവയ്‌പ്പിൽ പുതിയ നാഴികക്കല്ലാകും ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയ്‌ൻ.
വെള്ളത്തിൽ നിന്നാണ് ട്രെയ്‌ൻ പ്രവർത്തിക്കാൻ ആവശ്യമായ ഇന്ധനം ഉത്പാദിപ്പിക്കുന്നത്. ഒമ്ബതു കിലോഗ്രാം വെള്ളത്തിൽ നിന്ന് 900 ഗ്രാം ഹൈഡ്രജൻ ഉത്പാദിപ്പിക്കാനാകും. ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ഇത്രയും മതിയാകും. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലാകും ട്രെയ്‌ൻ സഞ്ചരിക്കുക.