ഭര്‍ത്താവിന്റെ പീഡനം ; യുവ വനിതാ ഡോക്ടര്‍ ജീവനൊടുക്കി

വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
 

മഹാരാഷ്ട്രയില്‍ ഭര്‍ത്താവിന്റെ പീഡനത്തില്‍ മനംനൊന്ത് നവ വധുവായ ഡോക്ടര്‍ ജീവനൊടുക്കി. ഛത്രപതി സംഭാജിനഗര്‍ നഗരത്തിലാണ് സംഭവം.

പ്രത്യക്ഷ ഭൂസാരെ (26) ആണ് മരിച്ചത്. വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. അഞ്ചു മാസം മുമ്പായിരുന്നു വിവാഹം. ഛത്രപതി സംഭാജി നഗറിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു.
ഏഴു പേജുള്ള പ്രത്യക്ഷയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. ഭര്‍ത്താവില്‍ നിന്നുണ്ടായ പീഡനത്തെ കുറിച്ചാണ് കുറിപ്പ്. സംഭവത്തില്‍ സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.