ഭര്‍ത്താവ് കാമുകിക്കൊപ്പം ബൈക്കില്‍, പിന്തുടര്‍ന്നെത്തിയ ഭാര്യ ഇരുവരെയും തടഞ്ഞുനിര്‍ത്തി നടുറോഡിലിട്ട് തല്ലി
ഭര്‍ത്താവ് കാമുകിക്കൊപ്പം ബൈക്കില്‍, പിന്തുടര്‍ന്നെത്തിയ ഭാര്യ ഇരുവരെയും തടഞ്ഞുനിര്‍ത്തി നടുറോഡിലിട്ട് തല്ലി
അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ എന്തുചെയ്യണമെന്നറിയാതെ ഭര്‍ത്താവ് പകച്ചുപോയി.
ബുധനാഴ്ച രാവിലെ ഭര്‍ത്താവ് ബൈക്കില്‍ പുറപ്പെട്ടതു മുതല്‍ ഭാര്യ ഇയാളെ രഹസ്യമായി പിന്തുടരുകയായിരുന്നു.
ഭര്‍ത്താവിനെയും കാമുകിയെയും നടുറോഡില്‍ പൊതിരെ തല്ലി ഭാര്യ. ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. ഭര്‍ത്താവ് മറ്റൊരു യുവതിയുമായി ബൈക്കില്‍ യാത്ര ചെയ്യുന്നത് കണ്ട ഭാര്യ വാഹനം തടഞ്ഞു നിര്‍ത്തി ഇരുവരെയും പരസ്യമായി മര്‍ദ്ദിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ ഭര്‍ത്താവ് ബൈക്കില്‍ പുറപ്പെട്ടതു മുതല്‍ ഭാര്യ ഇയാളെ രഹസ്യമായി പിന്തുടരുകയായിരുന്നു. കുറച്ചു ദൂരം മുന്നോട്ട് പോയ ശേഷം ഭര്‍ത്താവ് ഒരു യുവതിയെ ബൈക്കില്‍ കയറ്റിയ ഉടന്‍ ഭാര്യ ഇവരെ തടഞ്ഞു നിര്‍ത്തി. ബൈക്ക് നിര്‍ത്തിയ ഉടന്‍ തന്നെ യുവതി ബൈക്കിലുണ്ടായിരുന്ന യുവതിയുടെ മുടിയില്‍ കുത്തിപ്പിടിച്ച് വണ്ടിയില്‍ നിന്നും താഴേയ്ക്ക് വലിച്ചിട്ടു തല്ലി. യുവാവ് തടയാന്‍ ശ്രമിച്ചെങ്കിലും ഭാര്യ ഇയാളുടെ കോളറില്‍ പിടിച്ചുവെച്ച് മുഖത്തടക്കം തുരുതുരാ തല്ലുകയും ഇടിക്കുകയും ചെയ്തു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ എന്തുചെയ്യണമെന്നറിയാതെ ഭര്‍ത്താവ് പകച്ചുപോയി.
അപ്പോഴേക്കും പ്രദേശത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി. പലരും മൊബൈല്‍ ഫോണുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. 'കാമുകിയെ വിട്, ആദ്യം ഭര്‍ത്താവിന് കൊടുക്ക്' എന്ന് പറഞ്ഞ് ജനക്കൂട്ടത്തില്‍ ചിലര്‍ ഭാര്യയെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലെ ബഹളത്തിനിടയില്‍ ഭര്‍ത്താവ് എങ്ങനെയോ യുവതിയെ അവിടെ നിന്ന് രക്ഷപ്പെടുത്തി വിട്ടു. തന്നെ ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ ഭര്‍ത്താവ് ഹെല്‍മെറ്റ് ധരിച്ചു നിന്നു. എന്നാല്‍ അവിടെക്കൂടിയ ആളുകള്‍ ഇയാളുടെ ഹെല്‍മെറ്റ് മാറ്റാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹെല്‍മെറ്റും മുഖത്തെ തുണിയും വലിച്ചുമാറ്റിയ ശേഷം ഭാര്യ മര്‍ദ്ദനം തുടര്‍ന്നു. ഇയാള്‍ തന്നെ വീട്ടില്‍ ദിവസവും തല്ലാറുണ്ടെന്ന് യുവതി ഉറക്കെ വിളിച്ചുപറഞ്ഞു.
15 മിനിറ്റോളം നീണ്ടുനിന്ന ഈ റോഡിലെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് യുവതി മടക്കി അയച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ബജാജ് നഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു