കർണാടകയില്‍ ഭർത്താവ് ഭാര്യയെ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചുകൊന്നു
കർണാടകയില്‍ ഭർത്താവ് ഭാര്യയെ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചുകൊന്നു. ബംഗളൂരുവിലാണ് സംഭവം. ഗായത്രി(50) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഭർത്താവ് അനന്തി(64)നെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വത്ത് കാണിക്കാനെന്ന വ്യാജേന അനന്ത്, ഗായത്രിയെ ബംഗുളൂരുവിലെ മിട്ടഗനഹള്ളി ഗ്രാമത്തിനടുത്തുള്ള ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി.
കർണാടകയില്‍ ഭർത്താവ് ഭാര്യയെ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചുകൊന്നു. ബംഗളൂരുവിലാണ് സംഭവം. ഗായത്രി(50) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഭർത്താവ് അനന്തി(64)നെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകുന്നേരം, സ്വത്ത് കാണിക്കാനെന്ന വ്യാജേന അനന്ത്, ഗായത്രിയെ ബംഗുളൂരുവിലെ മിട്ടഗനഹള്ളി ഗ്രാമത്തിനടുത്തുള്ള ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി.
ഇവിടെവച്ച് ഇയാള്‍ ഭാര്യയെ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തി. കൃത്യത്തിന് ശേഷം ആംബുലൻസ് വിളിച്ചു വരുത്തിയ അനന്ത് സംഭവം റോഡ് അപകടമായി ചിത്രീകരിച്ചു.
ചിക്കജാല ട്രാഫിക് സബ് ഇൻസ്പെക്ടർക്ക് തോന്നിയ സംശയമാണ് സംഭവം പുറത്തുവന്നത്. പ്രാഥമിക അന്വേഷണത്തിലും പരിശോധനയിലും, ഉദ്യോഗസ്ഥർ പൊരുത്തക്കേടുകള്‍ കണ്ടെത്തി. തുടർന്ന് സ്ത്രീ അപകടത്തില്‍ മരിച്ചതല്ലെന്നും സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു.
കൊലപാതക കാരണം വ്യക്തമല്ല. അനന്തിനെതിരെ പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.