ഭാര്യ മരിച്ചിട്ട് ആറ് മാസം; മൂന്ന് മക്കളെയും കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെ കൊന്ന് യുവാവ് ജീവനൊടുക്കി . നന്ത്യാല്‍ ജില്ലയിലാണ് സംഭവം. സാമ്പത്തിക പ്രശ്‌നങ്ങളാണ് ക്രൂരമായ കൊലപാതകങ്ങളിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
'യുവാവ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍മക്കളെയും കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു. ഉയ്യലവാഡ ഗ്രാമത്തിലാണ് സംഭവം. മക്കളെ കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം തൂങ്ങിമരിക്കുകയായിരുന്നു. കുട്ടികളുടെ മരണം എങ്ങനെയായിരുന്നു എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളാണ് കൂട്ടക്കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം': അല്ലഗഡ്ഡ ഡെപ്യൂട്ടി സൂപ്രണ്ട് കെ പ്രമോദ് കുമാര്‍ പറഞ്ഞു.
മരിച്ചയാളുടെ ഭാര്യ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ആത്മഹത്യ ചെയ്തിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളും ഭാര്യയുടെ വിയോഗവും താങ്ങാനാകാതെയാണ് യുവാവ് മക്കളെ കൊന്ന് ജീവനൊടുക്കിയതെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.