ഹെ​ലീൻ ചു​ഴ​ലി​ക്കാറ്റ്;  മ​ര​ണ​സം​ഖ്യ 162

പ​ർ​വ​ത​ന​ഗ​ര​മാ​യ ആ​ഷ് വി​ല്ലെ​യി​ൽ 30 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യിയിരുന്നു
 
പ​ർ​വ​ത​ന​ഗ​ര​മാ​യ ആ​ഷ് വി​ല്ലെ​യി​ൽ 30 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യിയിരുന്നു

മ​യാ​മി: യുഎസിൽ കനത്ത നാശം വിതച്ച ഹെ​ലീ​ൻ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ലും തുടർന്നുണ്ടായ ക​ന​ത്ത മ​ഴ​യി​ലും അ​മേ​രി​ക്ക​യി​ലെ തെ​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇതുവരെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 162 ആ​യി.

 73 പേരുടെ ജീവനാണ് നോ​ർ​ത്ത് ക​രോ​ലി​ന​യിൽ പൊലിഞ്ഞത്. സൗ​ത്ത് ക​രോ​ലി​ന​യി​ൽ 36 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി.  ജോ​ർ​ജി​യ​യി​ൽ 25 പേ​രും ഫ്ലോ​റി​ഡ​യി​ൽ 17 പേ​രും ടെ​ന്നേ​സി​യി​ൽ ഒ​ൻ​പ​ത് പേ​രും മ​രി​ച്ചു. വി​ർ​ജി​നി​യ​യി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു.

കഴിഞ്ഞ ദിവസം പ​ർ​വ​ത​ന​ഗ​ര​മാ​യ ആ​ഷ് വി​ല്ലെ​യി​ൽ 30 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യിയിരുന്നു. ഫ്ളോ​റി​ഡ​യി​ലെ ബി​ഗ് ബെ​ൻ​ഡ് പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണു ഹെ​ല​ൻ ക​ര​തൊ​ട്ട​ത്. ഇ​തി​ൻറെ പ്ര​ഭാ​വം മൂ​ലം ജോ​ർ​ജി​യ, നോ​ർ​ത്ത് ക​രോ​ളി​ന, സൗ​ത്ത് ക​രോ​ളി​ന, ടെ​ന്ന​സി എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്. 225 കി.മീ വേഗതയിൽ വീശിയടിച്ച ഹെലീൻ ചുഴലിക്കാറ്റ് യുഎസിൽ കനത്ത നാശം വിതച്ചാണ് ഹെലൻ ചുഴലിക്കാറ്റ് കടന്ന് പോകുന്നതെന്നും അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഫ്ലോറിഡ, ജോർജിയ, നോർത്ത് കരോലിനയുടെ ചില ഭാഗങ്ങൾ, ടെന്നസി എന്നീ സംസ്ഥാനങ്ങളിലൂടെ ഏതാണ്ട് 1287 കിലോമീറ്റർ ദൂരമാണ് ഹെലൻ ചുഴലിക്കാറ്റ് വീശിയടിക്കുകയെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്.  തെക്കുകിഴക്കൻ യുഎസിൽ കനത്ത നാശം വിതച്ച കാറ്റഗറി 4 ചുഴലിക്കാറ്റിൽ ഉൾപ്പെട്ട ഹെലൻ ചുഴലിക്കാറ്റിൽ ഇതുവരെ കുറഞ്ഞത് 56 പേർ മരിച്ചു. വരും ദിവസങ്ങളിൽ മരണ സംഖ്യ ഏറുമെന്നും റിപ്പോർട്ടികളിൽ പറയുന്നു.