ഡിറ്റ് വാ ചുഴലിക്കാറ്റ് ; തമിഴ്‌നാട്ടിലെ തീര പ്രദേശങ്ങളില്‍ മഴ 

നാഗപട്ടണം, മയിലാടുതുറൈ പ്രദേശങ്ങളില്‍ വ്യാപക കൃഷി നാശമുണ്ടായി.

 

ചെന്നൈയില്‍ നിന്നുള്ള 47 വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്ത്യന്‍ തീരത്തേക്ക്. തമിഴ്‌നാട്ടിലെ തീര ജില്ലകളില്‍ കനത്ത മഴ പെയ്തു. രണ്ട് ജിലകളില്‍ റെഡ് അലര്‍ട്ടും ചെന്നൈ അടക്കം ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. ചെന്നൈയില്‍ നിന്നുള്ള 47 വിമാന സര്‍വീസുകള്‍ റദ്ദാക്കി.  നാഗപട്ടണം, മയിലാടുതുറൈ പ്രദേശങ്ങളില്‍ വ്യാപക കൃഷി നാശമുണ്ടായി. തൂത്തുക്കൂടി വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെള്ളം കയറി. ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ശ്രീലങ്കയില്‍ മരണം 200 കടന്നു.


തമിഴ്‌നാട്ടില്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് ടീമുകള്‍ സജ്ജമാണ്. ഞായറാഴ്ച രാവിലെയോടെ തീരത്ത് നിന്ന് കുറഞ്ഞത് 50 കിലോമീറ്ററും വൈകുന്നേരത്തോടെ 25 കിലോമീറ്ററും അകലെയായിരിക്കും ചുഴലിക്കാറ്റ് എത്തുക. അതേസമയം പുതുച്ചേരി തീരത്തോട് അടുക്കുമ്പോഴേക്കും ഡിറ്റ് വാ ന്യൂനമര്‍ദം ആയേക്കും. വൈകീട്ടോടെ ചെന്നൈ തീരത്തിനു 25 കിലോമീറ്റര്‍ അകലെ കൂടി കടന്നു പോകും.