ഡാന ചുഴലിക്കാറ്റ് ; തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 9 തുറമുഖങ്ങളില്‍ മുന്നറിയിപ്പ്
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ഡാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 9 തുറമുഖങ്ങളില്‍ കൊടുങ്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചെന്നൈ, കടലൂര്‍, നാഗപട്ടണം, എന്നൂര്, കാട്ടുപള്ളി, പാമ്പന്‍, തൂത്തുക്കുടി, പുതുച്ചേരി, കാരയ്ക്കല്‍ എന്നീ തുറമുഖങ്ങളിലാണു മുന്നറിയിപ്പ്.
Oct 23, 2024, 11:30 IST
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ഡാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 9 തുറമുഖങ്ങളില്‍ കൊടുങ്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചെന്നൈ, കടലൂര്‍, നാഗപട്ടണം, എന്നൂര്, കാട്ടുപള്ളി, പാമ്പന്‍, തൂത്തുക്കുടി, പുതുച്ചേരി, കാരയ്ക്കല്‍ എന്നീ തുറമുഖങ്ങളിലാണു മുന്നറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ന്യൂനമര്‍ദം ശക്തി പ്രാപിച്ച് 25നു പുലര്‍ച്ചെ വടക്കന്‍ ഒഡീഷ, ബംഗാള്‍ തീരങ്ങള്ക്കിടയില് കര തൊടുമെന്നാണ് അറിയിപ്പ്. മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി ന്യൂനമര്‍ദം മാറുമെന്നും മുന്നറിയിപ്പുണ്ട്. ഡാന എന്നാണു ചുഴലിക്കാറ്റിനു പേരിട്ടത്. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക മേഖലകളിലേക്കടക്കമുള്ള 28 ട്രെയിനുകള്‍ ഈസ്റ്റ് കോസ്റ്റ് റെയില്‍വേ റദ്ദാക്കി.