നിറത്തിന്റെ പേരില്‍ അപമാനം ; കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന് യുവതി

28 കാരനായ പുരോഹിത് ദേവ്കൃഷ്ണ ഏപ്രില്‍ ഏഴിനാണ് കൊല്ലപ്പെട്ടത്.

 

മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നു വരുത്തി തീര്‍ക്കാനുള്ള നീക്കം പൊലീസിന്റെ ഇടപെടലിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

കാമുകനൊപ്പം ജീവിക്കാന്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി യുവതി. മധ്യപ്രദേശിലെ ധാറിലാണ് സംഭവം.
മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നു വരുത്തി തീര്‍ക്കാനുള്ള നീക്കം പൊലീസിന്റെ ഇടപെടലിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
28 കാരനായ പുരോഹിത് ദേവ്കൃഷ്ണ ഏപ്രില്‍ ഏഴിനാണ് കൊല്ലപ്പെട്ടത്. മൂര്‍ച്ചയുള്ള ആയുധത്തില്‍ നിന്നും മുറിവേറ്റാണ് ദേവകൃഷ്ണയുടെ മരണം. ദേവ്കൃഷ്ണയുടെ ഭാര്യ പ്രിയങ്കയുടെ മൊഴിയിലെ വൈരുധ്യമാണ് പൊലീസിനെ സംശയത്തിലാക്കിയത്. പിന്നീട് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. മൂന്നര ലക്ഷത്തോളം രൂപയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും മോഷണം പോയെന്നും മോഷ്ടാക്കളുടെ ആക്രമണത്തിലാണ് ദേവ്കൃഷ്ണ കൊല്ലപ്പെട്ടതെന്നുമായിരുന്നു പ്രിയങ്കയുടെ ആദ്യ മൊഴി.
25 കാരിയായ പ്രിയങ്ക എപ്പോഴും കറുത്തിരിക്കുന്നുവെന്ന പേരില്‍ ദേവ്കൃഷ്ണയെ പരിഹസിക്കാറുണ്ടായിരുന്നുവെന്നും കറുത്തിരിക്കുന്നതിനാല്‍ നീ എന്ന അര്‍ഹിക്കുന്നില്ല, നിന്നെക്കാള്‍ മികച്ചതാണ് ഞാന്‍ അര്‍ഹിക്കുന്നതെന്ന് പറഞ്ഞ് അപമാനിക്കുമായിരുന്നെന്നും യുവാവിന്റെ സഹോദരി പറഞ്ഞു.യുവതി വിവാഹേതര ബന്ധത്തിലായിരുന്നു. ഒടുവില്‍ ചോദ്യം ചെയ്യലില്‍ യുവതി സത്യം തുറന്നുപറഞ്ഞു.