മമത ബാനര്‍ജിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ഹുമയൂണ്‍ കബീര്‍ എംഎല്‍എ
തെരഞ്ഞെടുപ്പില്‍ സഖ്യ സാധ്യകള്‍ രൂപീകരിക്കാനുള്ള ആഗ്രഹവും ഹുമയൂണ്‍ കബീര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
ജനത ഉന്നായന്‍ പാര്‍ട്ടി പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 182 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ഹുമയൂണ്‍ കബീര്‍ വ്യക്തമാക്കിയിരിക്കുന്നത്
2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ഹുമയൂണ്‍ കബീര്‍ എംഎല്‍എ. ഹുമയൂണ്‍ കബീര്‍ പുതിയതായി രൂപീകരിച്ച ജനത ഉന്നായന്‍ പാര്‍ട്ടി പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 182 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ഹുമയൂണ്‍ കബീര്‍ വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സഖ്യ സാധ്യകള്‍ രൂപീകരിക്കാനുള്ള ആഗ്രഹവും ഹുമയൂണ്‍ കബീര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട്, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം എന്നിവരുമായി സഖ്യമുണ്ടാക്കാന്‍ ആഗ്രഹമുണ്ടെന്നാണ് ഹുമയൂണ്‍ കബീര്‍ പ്രതികരിച്ചത്. എന്നാല്‍ ഹുമയൂണ്‍ കബീറിന്റെ ആ?ഗ്രഹത്തോട് ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് പ്രതികരിച്ചിട്ടില്ല.
സംസ്ഥാനത്ത് ആകെയുള്ള 294 നിയമസഭാ സീറ്റുകളില്‍ 90 എണ്ണത്തിലെങ്കിലും വിജയിക്കുകയും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയുമാണ് ലക്ഷ്യമെന്നും ഭരത്പൂരില്‍ നിന്നുള്ള എംഎല്‍എയായ ഹുമയൂണ്‍ കബീര്‍ വ്യക്തമാക്കിയിരുന്നു. ബിജെപിയെ തടയുക എന്നത് ഞങ്ങളുടെ ലക്ഷ്യമാണ്. മമത ബാനര്‍ജിയെപ്പോലെ എന്നെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നവര്‍ ഓരോ ഘട്ടത്തിലും മുസ്ലിം സമൂഹത്തെ വഞ്ചിച്ചവരാണ്. വഖഫ് (ആക്ട്) സംബന്ധിച്ച് അവര്‍ സമൂഹത്തെ വഞ്ചിച്ചു. അത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യുമെന്ന് അവര്‍ പറഞ്ഞു, പക്ഷേ വാസ്തവത്തില്‍ അവര്‍ ജനങ്ങളെ വഞ്ചിച്ചു എന്നും ഹുമയൂണ്‍ കബീര്‍ വ്യക്തമാക്കി.