തൂത്തുക്കുടിയില്‍ കൂറ്റന്‍ കപ്പല്‍ നിര്‍മാണ ശാല വരുന്നു ; 15000 പേര്‍ക്ക് തൊഴില്‍ ; എല്ലാ സഹായവും ഉറപ്പ് നല്‍കി വിജയ് സര്‍ക്കാര്‍

 

ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ എച്ച്.ഡി കൊറിയ ഷിപ്പ് ബില്‍ഡിംഗ് ആന്‍ഡ് ഓഫ്ഷോര്‍ എഞ്ചിനീയറിംഗിന്റെ ഉന്നതതല സംഘം ചെന്നൈയില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

 

ദക്ഷിണ കൊറിയന്‍ കമ്പനി ഇതിനകം തന്നെ സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.

തൂത്തുക്കുടിയില്‍ കൂറ്റന്‍ കപ്പല്‍ നിര്‍മാണ ശാലയ്ക്ക് പച്ചക്കൊടി വീശി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. എച്ച് ഡി ഹ്യുണ്ടായ് ആണ് 38,000 കോടി രൂപയുടെ പദ്ധതിയുമായി വന്നത്. കപ്പല്‍ നിര്‍മ്മാണ ശാല യാഥാര്‍ത്ഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് വിജയ് ബുധനാഴ്ച വ്യക്തമാക്കി. ഈ പദ്ധതിയിലൂടെ പ്രദേശത്ത് പതിനയ്യായിരത്തോളം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ എച്ച്.ഡി കൊറിയ ഷിപ്പ് ബില്‍ഡിംഗ് ആന്‍ഡ് ഓഫ്ഷോര്‍ എഞ്ചിനീയറിംഗിന്റെ ഉന്നതതല സംഘം ചെന്നൈയില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണ കൊറിയന്‍ കമ്പനി ഇതിനകം തന്നെ സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. പദ്ധതിയുടെ പുരോഗതിയും തുടര്‍നടപടികളും അവലോകനം ചെയ്യാനായിരുന്നു കൂടിക്കാഴ്ച. പുതിയ കപ്പല്‍ നിര്‍മ്മാണ ശാല വരുന്നതോടെ അനുബന്ധ വ്യവസായ മേഖലകളിലും വന്‍ വളര്‍ച്ചയുണ്ടാകുമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. പ്രാദേശിക വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ദക്ഷിണ തമിഴ്നാട്ടിലാകെ വലിയ തോതിലുള്ള സാമ്പത്തിക മുന്നേറ്റം സൃഷ്ടിക്കാന്‍ ഈ മെഗാ പ്രൊജക്റ്റിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.