ജീവനക്കാരന്‍റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ കസ്റ്റഡിയില്‍  

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആർഡിഎസിലെ ജീവനക്കാരൻ നൽകിയ പരാതിയിലാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.  പരാതി വ്യാജമാണെന്നും സ്ഥാപനത്തിനുള്ളിലെ തർക്കമാണ് പരാതിക്ക് പിന്നിലെന്നുമാണ് എച്ച്ആർഡിഎസിന്‍റെ വിശദീകരണം. 11 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിക്കെതിരേ 2024 ൽ അതിക്രമം നടന്നതെന്നാണ് പരാതി.

 

 ന്യൂഡൽഹി: എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണനെതിരെ പോക്‌സോ കേസ്. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആർഡിഎസിലെ ജീവനക്കാരൻ നൽകിയ പരാതിയിലാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.  

പരാതി വ്യാജമാണെന്നും സ്ഥാപനത്തിനുള്ളിലെ തർക്കമാണ് പരാതിക്ക് പിന്നിലെന്നുമാണ് എച്ച്ആർഡിഎസിന്‍റെ വിശദീകരണം. 11 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിക്കെതിരേ 2024 ൽ അതിക്രമം നടന്നതെന്നാണ് പരാതി.

പെൺകുട്ടിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. പരാതിയിൽ വിശദമായ അന്വേഷണം നടത്തിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പരാതി അടിസ്ഥാനരഹിതമാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് എച്ച്ആർഡിഎസിന്‍റെ ന്യായം.