എല്ലാ അതിര്‍ത്തികളും അടച്ചെന്ന് പറഞ്ഞിട്ട് എങ്ങനെയാണ് തീവ്രവാദികള്‍ ജമ്മു കശ്മീരിലേക്ക് പ്രവേശിച്ചത് ; ഫറൂഖ് അബ്ദുള്ള
പത്ത് ദിവസത്തിനുള്ളില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം മൂന്ന് പേരാണ് സൗത്ത് കശ്മീരില്‍ കൊല്ലപ്പെട്ടത്.
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ ഛത്തീസ്ഗഡില്‍ നിന്നുള്ള രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പ്രതികരണത്തിലായിരുന്ന ഫറൂഖ് അബ്ദുള്ളയുടെ പരാമര്‍ശം
ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഫറൂഖ് അബ്ദുള്ള. എല്ലാ അതിര്‍ത്തികളും അടച്ചെന്ന് പറഞ്ഞിട്ട് എങ്ങനെയാണ് തീവ്രവാദികള്‍ ജമ്മു കശ്മീരിലേക്ക് പ്രവേശിച്ചതെന്നും അദ്ദേഹം കേന്ദ്രത്തിനോടായി ചോദിച്ചു.
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ ഛത്തീസ്ഗഡില്‍ നിന്നുള്ള രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പ്രതികരണത്തിലായിരുന്ന ഫറൂഖ് അബ്ദുള്ളയുടെ പരാമര്‍ശം. പത്ത് ദിവസത്തിനുള്ളില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം മൂന്ന് പേരാണ് സൗത്ത് കശ്മീരില്‍ കൊല്ലപ്പെട്ടത്.
'ഒരു പൊലീസ് ഉദ്യോഗസ്ഥനെയും രണ്ട് തൊഴിലാളികളെയും തീവ്രവാദികള്‍ കൊലപ്പെടുത്തി. ഈ കൊലയാളികള്‍ ആരാണെന്ന് ഞങ്ങളോട് പറയണം. തീവ്രവാദം ഇല്ലാതായെന്ന് നിങ്ങള്‍ പറഞ്ഞു. തീവ്രവാദം ഇല്ലാതായെങ്കില്‍ ആരാണ് ഇവരെ കൊന്നത്. ആളുകള്‍ കൊല്ലപ്പെട്ടപ്പോള്‍ തീവ്രവാദികളാണ് ഇതിന് പിന്നിലെന്ന് പറഞ്ഞത്. എന്നാല്‍ എല്ലാ അതിര്‍ത്തികളും അടച്ചെങ്കില്‍ ഈ തീവ്രവാദികള്‍ എവിടെ നിന്ന് വന്നു. ഈ കൊലപാതകങ്ങള്‍ ആരാണ് നടത്തുന്നത്,' ഫറൂഖ് അബ്ദുള്ള ചോദിച്ചു.