ഡല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്നുണ്ടായ അപകടം; ഒരാള്‍ കൂടി അറസ്റ്റില്‍

ഡല്‍ഹിയിലെ സത്യനികേതനില്‍ ഹോസ്റ്റൽ കെട്ടിടം തകര്‍ന്ന് ഏഴ് പേര്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടത്തുന്ന കോണ്‍ട്രാക്ടര്‍ സനോജ് ആണ് ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ നിന്നും അറസ്റ്റിലായത്.

 

ഹോസ്റ്റല്‍ ഡേസ് എന്ന് പേരുള്ള ആണ്‍കുട്ടികള്‍ക്കായി പിജി സൗകര്യം ഒരുക്കിയിരുന്ന കെട്ടിടമാണ് ഞായറാഴ്ച തകര്‍ന്നത്.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സത്യനികേതനില്‍ ഹോസ്റ്റൽ കെട്ടിടം തകര്‍ന്ന് ഏഴ് പേര്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടത്തുന്ന കോണ്‍ട്രാക്ടര്‍ സനോജ് ആണ് ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ നിന്നും അറസ്റ്റിലായത്.

ഇതോടെ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി.ഹോസ്റ്റല്‍ ലീസിനെടുത്ത സുധാന്‍ശു ഒളിവിലാണ്.കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് കെട്ടിടം ലീസിന് നല്‍കിയത്.

ഹോസ്റ്റല്‍ ഡേസ് എന്ന് പേരുള്ള ആണ്‍കുട്ടികള്‍ക്കായി പിജി സൗകര്യം ഒരുക്കിയിരുന്ന കെട്ടിടമാണ് ഞായറാഴ്ച തകര്‍ന്നത്. 15മുറികളാണ് ഇതില്‍ ഉണ്ടായിരുന്നത്. ഒരു മുറിയില്‍ രണ്ട് മുതല്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ വരെയായിരുന്നു താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ ഒരു മെഡിക്കല്‍ ഷോപ്പും പ്രവര്‍ത്തിച്ചുവരികയായിരുന്നു