ഹോര്‍മൂസ് സാധാരണ നിലയിലേക്ക്; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പല്‍ ഇന്ന് ഗുജറാത്ത് തീരത്തെത്തും

ഇന്ധനവും രാസവളവും അടങ്ങിയ 34 ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഉടനെത്തും. കേന്ദ്രം സാഹചര്യം നിരീക്ഷിച്ചുവരികയാണ്.

 

കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കപ്പല്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു

യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോര്‍മൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പല്‍ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തിച്ചേരും. 62,370 മെട്രിക് ടണ്‍ എല്‍എന്‍ജിയുമായാണ് കപ്പല്‍ എത്തുന്നത്. പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കപ്പല്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്ധനവും രാസവളവും അടങ്ങിയ 34 ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഉടനെത്തും. കേന്ദ്രം സാഹചര്യം നിരീക്ഷിച്ചുവരികയാണ്.

ദിഷ വിജയകരമായി പാത പിന്നിട്ടതോടെ, ഹോര്‍മുസ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ധനവും രാസവളവും അടങ്ങിയ മറ്റ് 34 ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഇന്ത്യയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയാണ്.