‘ജനം തള്ളിക്കളഞ്ഞതിന് ശേഷവും ചിലർ ഗുണ്ടായിസം കാണിക്കുന്നു’ ; പ്രധാനമന്ത്രി

ജനം തള്ളിക്കളഞ്ഞതിന് ശേഷവും ചിലർ ഗുണ്ടായിസം കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനവികാരം മാനിക്കാനും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പ്രധാനമന്ത്രി പ്രതിപക്ഷത്തോട് അഭ്യർഥിച്ചു.

 

ന്യൂഡൽഹി: ജനം തള്ളിക്കളഞ്ഞതിന് ശേഷവും ചിലർ ഗുണ്ടായിസം കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനവികാരം മാനിക്കാനും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പ്രധാനമന്ത്രി പ്രതിപക്ഷത്തോട് അഭ്യർഥിച്ചു.

നാലാഴ്ച നീളുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ കടന്നാക്രമണം.

പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച മോദി പൊതുജനങ്ങൾ പ്രതിപക്ഷത്തെ തള്ളിക്കളയണമെന്നും പറഞ്ഞു. ‘ജനങ്ങളുടെ വികാരങ്ങളെ മാനിക്കുകയും അവരുടെ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്യുകയും ചെയ്യേണ്ടത് ജനാധിപത്യത്തിൻ്റെ വ്യവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

‘പ്രതിപക്ഷ അംഗങ്ങളിൽ ചിലർ വളരെ ഉത്തരവാദിത്തത്തോടെയാണ് പെരുമാറുന്നത്. സഭയിൽ ജോലി സുഗമമായി നടക്കണമെന്ന് അവർ ആഗ്രഹിക്കുന്നു.

എന്നാൽ, തുടർച്ചയായി പൊതുജനങ്ങൾ നിരസിച്ചവർ, സഹപ്രവർത്തകരുടെ വാക്കുകൾ അവഗണിക്കുന്നു, അവരുടെ വികാരങ്ങളെ അവഹേളിക്കുന്നു, ജനാധിപത്യത്തിൻ്റെ വികാരങ്ങളെ അവഹേളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ആഗോള പ്രശസ്തി പാർലമെൻ്റിൻ്റെ സമയവും സഭയിലെ മാന്യമായ പെരുമാറ്റവും ഫലപ്രദമായി വിനിയോഗിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.