യുപിയില്‍ ദുരഭിമാനക്കൊല; മകളെയും കാമുകനെയും കുത്തറുത്തുകൊന്ന് പിതാവ്

ഉത്തര്‍പ്രദേശിലെ എറ്റയില്‍ ദുരഭിമാനക്കൊല.പെണ്‍കുട്ടിയുടെ കുടുംബം മകളെയും കാമുകനെയും കുത്തറുത്തു കൊലപ്പെടുത്തി. ദമ്ബതികള്‍ ഒരു മാസം മുമ്ബ് ഒളിച്ചോടി പ്രയാഗ്രാജിലെ ആര്യസമാജ ക്ഷേത്രത്തില്‍ വച്ച്‌ വിവാഹം കഴിച്ചിരുന്നു.

 

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവിടേക്ക് എത്തുകയും യുവാവിനെ ആക്രമിക്കുകയുമായിരുന്നു. ഇത് തടയാനെത്തിയ പെണ്‍കുട്ടിയെ കുടുംബം കഴുത്തറുത്തു കൊന്നു

എറ്റ: ഉത്തര്‍പ്രദേശിലെ എറ്റയില്‍ ദുരഭിമാനക്കൊല.പെണ്‍കുട്ടിയുടെ കുടുംബം മകളെയും കാമുകനെയും കുത്തറുത്തു കൊലപ്പെടുത്തി. ദമ്ബതികള്‍ ഒരു മാസം മുമ്ബ് ഒളിച്ചോടി പ്രയാഗ്രാജിലെ ആര്യസമാജ ക്ഷേത്രത്തില്‍ വച്ച്‌ വിവാഹം കഴിച്ചിരുന്നു.

ശനിയാഴ്ചയാണ് പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങിയത്. ഇരുവരും ടെറസില്‍ സംസാരിച്ചു കൊണ്ടിരുന്ന സമയത്ത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവിടേക്ക് എത്തുകയും യുവാവിനെ ആക്രമിക്കുകയുമായിരുന്നു. ഇത് തടയാനെത്തിയ പെണ്‍കുട്ടിയെ കുടുംബം കഴുത്തറുത്തു കൊന്നു. ശേഷം യുവാവിന്റെ കഴുത്തുറക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൃതദേഹം മേല്‍ക്കൂരയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും ലോധി സമുദായത്തില്‍ പെട്ടവരാണ്.

പെണ്‍കുട്ടിയുടെ പിതാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. സഹോദരന്മാര്‍ ഒളിവിലാണെന്നാണ് വിവരം. പ്രാഥമിക അന്വേഷണത്തില്‍ അച്ഛനും മക്കളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. ജില്ലാ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ജൈത്ര പോലിസ് സ്റ്റേഷന് കീഴിലുള്ള ഗാര്‍ഹിയ സുഹാഗ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.