തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനകൊല; മകളെ സ്‌നേഹിച്ച യുവാവിനെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി
തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനകൊല; മകളെ സ്‌നേഹിച്ച യുവാവിനെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി
വീടിന് സമീപത്ത് ഫോണ്‍ ചെയ്തുകൊണ്ടു നില്‍ക്കുകയായിരുന്ന പ്രവീണിനെ ഒരു സംഘം ഗുരുതരമായി വെട്ടിപ്പരുക്കേല്‍പിച്ചു.
നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് പതിനാറിനാണ് പ്രവീണ്‍ കുമാര്‍ ആക്രമിക്കപ്പെട്ടത്.
തമിഴ് നാട്ടില്‍ വീണ്ടും ദുരഭിമാനകൊല. മകളെ സ്‌നേഹിച്ച യുവാവിനെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. കേളമ്പാക്കം സ്വദേശിയായ ഇരുപത്തി മൂന്നുകാരന്‍ പ്രവീണ്‍കുമാറാണ് കൊല്ലപ്പെട്ടത്. നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് പതിനാറിനാണ് പ്രവീണ്‍ കുമാര്‍ ആക്രമിക്കപ്പെട്ടത്.
വീടിന് സമീപത്ത് ഫോണ്‍ ചെയ്തുകൊണ്ടു നില്‍ക്കുകയായിരുന്ന പ്രവീണിനെ ഒരു സംഘം ഗുരുതരമായി വെട്ടിപ്പരുക്കേല്‍പിച്ചു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി, പ്രവീണിനെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇന്നലെ പ്രവീണ്‍ മരിച്ചു. ടിവികെ പ്രാദേശിക നേതാവുകൂടിയായ പെണ്‍കുട്ടിയുടെ പിതാവ് ഏഴുമലൈയ്‌ക്കെതിരെ ആദ്യഘട്ടത്തില്‍ പൊലീസ് നടപടിയെടുത്തില്ലെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
പിന്നീടാണ് ഏഴുമലൈ, മകന്‍ മകന്‍ ഗൌതം ബന്ധുക്കളായ മണികണ്ഠന്‍, നന്ദീഷ് എന്നിവരെ പിടികൂടിയത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഏഴുമലൈയുടെ മകളുമായി പ്രവീണ്‍ കുമാര്‍ പ്രണയത്തിലായതാണ് ക്രൂരകൊലപാതകത്തിലേയ്ക്ക് നയിച്ചത്. പ്രതികളെ റിമാന്‍ഡു ചെയ്തു. മറ്റാരെങ്കിലും കൊലപാതകത്തിന് സഹായം ചെയ്തിട്ടുണ്ടോ എന്നും പൊലിസ് അന്വേഷിയ്ക്കുന്നുണ്ട്.