പഹൽഗാം ഭീകരാക്രമണം നടത്തിയ മൂന്ന് പേരെയും വധിച്ചു:  ആഭ്യന്തര മന്ത്രി അമിത് ഷാ

പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ്
 
പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം നടത്തിയ മൂന്ന് പേരെയും വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ . കൊല്ലപ്പെട്ട മൂന്ന് ഭീകരരും പാകിസ്താനികളാണെന്നും പാകിസ്താനിലെ വോട്ടർ ഐഡി വരെ കിട്ടിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ ലോക്‌സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുക്കവെയാണ് അമിത് ഷാ ഇത് വ്യക്തമാക്കിയത്.

പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇവർ ഉപയോ​ഗിച്ച ആയുധങ്ങൾ ഫോറൻസിക് പരിശോധന നടത്തിയപ്പോൾ പഹൽഗാം ഭീകരാക്രമണത്തിന് ഉപയോ​ഗിച്ച അതേ ആയുധങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. 

പഹൽഗാം ഭീകരാക്രമണം നടത്തിയവർക്ക് ഓപ്പറേഷൻ സിന്ദൂറിലൂടെയും ഓപ്പറേഷൻ മഹാദേവിലൂടെയും മറുപ‌ടി നൽകിയെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു.പ്രതിപക്ഷത്തിന് പാകിസ്താൻ നയമാണെന്നും പാകിസ്താൻ അനുകൂല നിലപാടാണെന്നും അമിത് ഷാ വ്യക്തമാക്കി.