ഹോളി ജീവിതത്തിൽ പുതിയ ഉത്സാഹവും ഊർജവും കൊണ്ടുവരട്ടെ ; ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹോളി ജീവിതത്തിൽ പുതിയ ഉത്സാഹവും ഊർജവും കൊണ്ടുവരുന്നതിനൊപ്പം ദേശീയ ഐക്യവും ശക്തിപ്പെടട്ടേയെന്ന്അദ്ദേഹം പറഞ്ഞു .
 
May Holi bring new enthusiasm and energy in life; PM wishes Holi

ന്യൂഡൽഹി: ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹോളി ജീവിതത്തിൽ പുതിയ ഉത്സാഹവും ഊർജവും കൊണ്ടുവരുന്നതിനൊപ്പം ദേശീയ ഐക്യവും ശക്തിപ്പെടട്ടേയെന്ന്അദ്ദേഹം പറഞ്ഞു . ജനങ്ങളെ ഒരുമിപ്പിക്കുന്നതിലും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഹോളിയുടെ പങ്ക് ചൂണ്ടിക്കാട്ടി മോദി പൗരന്മാർക്ക് ഹൃദയംഗമമായ ആശംസകൾ നേർന്നു.

“നിങ്ങൾക്കെല്ലാവർക്കും സന്തോഷകരമായ ഒരു ഹോളി ആശംസിക്കുന്നു. ഈ ഉത്സവകാലം സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങൾ ജനമനസുകളിൽ നിറയ്‌ക്കട്ടെ,”അദ്ദേഹം എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.

അതേസമയം മൗറീഷ്യസിലെ രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ മടങ്ങിയെത്തിയത്. പോർട്ട് ലൂയിസിൽ നടന്ന മൗറീഷ്യസ് ദേശീയ ദിന പരേഡിൽ പങ്കെടുത്ത പ്രധാനമന്ത്രിക്ക് രാജ്യം പരമോന്നതെ ദേശീയ ബഹുമതിയായ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷൻ നൽകി ആദരിച്ചു. തനിക്ക് നൽകിയ സ്വീകരണത്തിനും ആതിഥ്യമര്യാദയ്‌ക്കും മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രംഗൂലത്തിനും ജനങ്ങൾക്കും മോദി നന്ദി അറിയിച്ചു.