പിതാവിനെ ഭാര്യ അപമാനിച്ചു; ഡല്‍ഹിയില്‍ ജഡ്ജി ജീവനൊടുക്കി
പിതാവിനെ ഭാര്യ അപമാനിതിൽ മനം നൊന്ത് ഡല്‍ഹിയില്‍ ജഡ്ജി ജീവനൊടുക്കി. ഡല്‍ഹിയില്‍ ജഡ്ജിയായിരുന്ന അല്‍വാർ സ്വദേശി അമൻ ശർമ മേയ് രണ്ടിനാണ് മരിച്ചത്.
മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പിതാവിനെ വിളിച്ച് ഇത് തന്റെ അവസാനത്തെ കോളാണെന്നും ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അമൻ പറഞ്ഞിരുന്നു
ഡല്‍ഹി: പിതാവിനെ ഭാര്യ അപമാനിതിൽ മനം നൊന്ത് ഡല്‍ഹിയില്‍ ജഡ്ജി ജീവനൊടുക്കി. ഡല്‍ഹിയില്‍ ജഡ്ജിയായിരുന്ന അല്‍വാർ സ്വദേശി അമൻ ശർമ മേയ് രണ്ടിനാണ് മരിച്ചത്.
തന്റെ സാന്നിധ്യത്തില്‍ ഭാര്യ പിതാവിനെ അപമാനിച്ചതില്‍ അമൻ അതീവ ദുഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ശുചിമുറിയിലെ സ്റ്റൂളും ഷാളും ഉപയോഗിച്ച് മുറിക്കുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു അദ്ദേഹം.
മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പിതാവിനെ വിളിച്ച് ഇത് തന്റെ അവസാനത്തെ കോളാണെന്നും ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അമൻ പറഞ്ഞിരുന്നു. വീട്ടിലെ തർക്കങ്ങളും മാനസിക പീഡനവുമാണ് അമനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
സംഭവത്തിന് പിന്നാലെ അമന്റെ ഭാര്യ രണ്ട് കുട്ടികളുമായി വീട്ടില്‍ നിന്നും പോയി. ഭാര്യവീട്ടുകാർ ആരും തന്നെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തില്ല. ഡല്‍ഹി, ഹരിയാന, രാജസ്ഥാൻ കേഡറുകളിലെ മുതിർന്ന ജഡ്ജിമാർ അല്‍വാറിലെത്തി അമന് അന്തിമോപചാരം അർപ്പിച്ചു. 2021-ലാണ് അമൻ ജഡ്ജിയായി നിയമിതനായത്.
സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. നീതി നടപ്പിലാക്കുന്ന ഒരാള്‍ക്ക് പോലും ഇത്തരമൊരു ഗതി വന്നാല്‍ അത് ആർക്കും സംഭവിക്കാമെന്ന് കുടുംബം ചൂണ്ടിക്കാട്ടി.
അമന്റെ വിവാഹം ഒരു സുഹൃത്തിന്റെ മകളുമായി നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, തന്റെ സഹപാഠിയെ വിവാഹം കഴിക്കണമെന്ന അമന്റെ ആഗ്രഹത്തെ പിതാവ് മാനിക്കുകയായിരുന്നു.
ശാന്തസ്വഭാവക്കാരനായിരുന്ന അമൻ തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ആരോടും പങ്കുവെച്ചിരുന്നില്ലെന്ന് പിതാവ് പ്രേം കുമാർ ശർമ പറഞ്ഞു. അമന്റെ സഹോദരൻ ഒരു വാഹനാപകടത്തിന് ശേഷം വിഷാദരോഗത്തിന് ചികിത്സയിലാണ്. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും അമന്റെ സന്തോഷമായിരുന്നു തന്റെ ലക്ഷ്യമെന്ന് പിതാവ് പറഞ്ഞു.