ഇന്ത്യ ഹിന്ദുരാഷ്ട്രമാണ്, അതിന് ഭരണഘടനയുടെ അനുമതി ആവശ്യമില്ല ; മോഹൻ ഭാഗവത്
ന്യൂഡൽഹി : ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും അതിന് ഭരണഘടനയുടെ അനുമതി ആവശ്യമില്ലെന്നും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യവും പൂർവികരുടെ മഹത്വവും നിലനിൽക്കുന്നിടത്തോളം കാലം ഇന്ത്യ ഹിന്ദുരാഷ്ട്രമായിരിക്കുമെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ഞായറാഴ്ച ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
സൂര്യൻ കിഴക്കാണ് ഉദിക്കുന്നത്. അത് എന്നാണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. അതിന് ഭരണഘടനയുടെ അനുമതിയും ആവശ്യമില്ല. ഹിന്ദുസ്ഥാൻ ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ മാതൃരാജ്യമായി കരുതുന്നവർ നമ്മുടെ സംസ്കാരത്തെ വിലമതിക്കുന്നു. ഇന്ത്യൻ പൂർവ്വികരുടെ മഹത്വത്തിൽ വിശ്വസിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരാൾ ഹിന്ദുസ്ഥാനിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ് ആർ.എസ്.എസുകാർ. ഞങ്ങൾ ഹിന്ദുക്കളാണ്. ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്. ജാതിസമ്പ്രദായം ഹിന്ദുത്വയുടെ ഹാൾമാർക്കല്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.
മുസ്‍ലിം വിരുദ്ധം പ്രത്യേയശാസ്ത്രമുള്ള ഒരു സംഘടനയല്ല ആർ.എസ്.എസ്. സുതാര്യമായ സംഘടനയാണിത്. ആർക്കെങ്കിലും സംഘടനയെ കുറിച്ച് സംശയമുണ്ടെങ്കിലും പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസിനെ കുറിച്ച് പഠിച്ചാൽ മാത്രമേ നിങ്ങളുടെ സംശയങ്ങൾ മാറുവെന്നും മോഹൻ ഭാഗവത് പറഞ്ഞു.
പലരും ആർ.എസ്.എസിനെ ബി.ജെ.പിയുമായി മാത്രം ബന്ധിപ്പിച്ചു കാണാനാണ് ആഗ്രഹിക്കുന്നതെന്ന് ഭാഗവത് ചൂണ്ടിക്കാട്ടി. 'ആർ.എസ്.എസിനെ ബി.ജെ.പിയുടെ ലെൻസിലൂടെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് വലിയൊരു തെറ്റാണ്. സംഘത്തെ കേവലമൊരു സേവന സംഘടനയായോ രാഷ്ട്രീയ വിഭാഗമായോ താരതമ്യം ചെയ്യുന്നത് കൂടുതൽ തെറ്റിദ്ധാരണകളിലേക്ക് നയിക്കും' അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയും ആർ.എസ്.എസും തമ്മിൽ പ്രവർത്തനരീതികളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ അത് ഒരിക്കലും ഹൃദയങ്ങൾ തമ്മിലുള്ള അകൽച്ചയല്ല. നരേന്ദ്ര മോദി സർക്കാരുമായും മുൻപ് നിലവിലിരുന്ന സർക്കാരുകളുമായും ആർ.എസ്.എസിന് നല്ല ഏകോപനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.