ഹിജാബ് നിരോധന വിഷയത്തില്‍ മതപരമായ കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍

 

കർണാടക : കര്‍ണാടകയിലെ ഹിജാബ് നിരോധന വിഷയത്തില്‍ മതപരമായ കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍. ശിരോവസ്ത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വേണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി.

ക്യാമ്പസുകളിലെ ക്ലാസ് മുറിക്കപ്പുറം ഹിജാബ് നിരോധനം നിലവിലില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ദേശിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് മാത്രമാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. സര്‍ക്കാര്‍ നിലപാട് ‘മത നിഷ്പക്ഷത’ ആണെന്നും കോടതിയില്‍ വാദിച്ചു.