ഡല്‍ഹിയില്‍ അതീവ ജാഗ്രത ; എംബസി അടക്കം അമേരിക്കന്‍ സ്ഥാപനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം
തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്
ദിവസേന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സ്‌പെഷ്യല്‍കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ജാഗ്രത കടുപ്പിച്ച് ദില്ലി പൊലീസ്. എംബസിയടക്കമുള്ള അമേരിക്കന്‍ സ്ഥാപനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാനും സിസിടിവി നീരീക്ഷണം കാര്യക്ഷമമാക്കാനും ദില്ലി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിവസേന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വിശാഖപട്ടത്ത് സംയുക്തനാവിക അഭ്യാസത്തിന് എത്തിയ ഇറാന്റെ ഒരു കപ്പല്‍ കൊച്ചിയിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഐആര്‍ഐഎസ് ലാവന്‍ എന്ന കപ്പലാണ് കൊച്ചിയില്‍ അടുപ്പിക്കാന്‍ ഇന്ത്യ അനുവാദം നല്‍കിയത്. ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ച 28-ാം തീയതിയാണ് ഇറാന്റെ കപ്പല്‍ ഇന്ത്യയില്‍ അടുപ്പിക്കാന്‍ അനുവാദം തേടിയത്. ഒന്നാം തിയതി ഇന്ത്യ അനുവാദം നല്‍കിയെന്നും കപ്പല്‍ നാലാം തീയതി കൊച്ചിയില്‍ അടുപ്പിച്ചെന്നും സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചിരുന്നു.