ജാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ ഭരണം മടത്തു ; ബാബു ലാല്‍ മറാണ്ടി

സംസ്ഥാനത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു.

 

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായിട്ടായിരിക്കും അവര്‍ വിധിയെഴുതുക,

ജാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ ഭരണം മടുത്തുവെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബാബു ലാല്‍ മറാണ്ടി. ഹേമന്ത് സോറന്‍ സര്‍ക്കാര്‍ അഴിമതി സര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായിട്ടായിരിക്കും അവര്‍ വിധിയെഴുതുക, ബാബു ലാല്‍ മറാണ്ടി പറഞ്ഞു.

രണ്ട് ഘട്ടങ്ങളിലായിട്ടാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 23നാണ് വോട്ടെണ്ണല്‍.