കര്‍ണാടകയില്‍ ഹീലിയം ബലൂണ്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഒരു മരണം, അഞ്ച് പേര്‍ക്ക് പരിക്ക്

 

ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശി സലീം (40) ആണ് മരിച്ചത്

 

ഇന്നലെ രാത്രി എട്ടരയോടെ മൈസൂര്‍ കൊട്ടാരത്തിലെ ജയമാര്‍ത്താണ്ഡ ഗേറ്റിന് മുന്നിലായിരുന്നു സംഭവം.

കര്‍ണാടകയില്‍ ഹീലിയം ബലൂണുകള്‍ നിറയ്ക്കാന്‍ ഉപയോഗിക്കുന്ന ഹീലിയം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ മൈസൂര്‍ കൊട്ടാരത്തിലെ ജയമാര്‍ത്താണ്ഡ ഗേറ്റിന് മുന്നിലായിരുന്നു സംഭവം.

ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശി സലീം (40) ആണ് മരിച്ചത്. ബലൂണ്‍ വില്‍പ്പനക്കാരനായ സലീം അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഷെഹനാസ് ഷബീര്‍ (54), ലക്ഷ്മി (45), കൊട്രേഷ് ഗുട്ടെ (54), മഞ്ജുള നഞ്ചന്‍ഗുഡ് (29), രഞ്ജിത (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.