ഇന്ത്യയില്‍ നിന്ന് മടങ്ങാത്ത പാക് പൗരന്മാരെ കാത്തിരിക്കുന്നത് കനത്ത ശിക്ഷ ; 3 വര്‍ഷം തടവും 3 ലക്ഷം രൂപ പിഴയും

നിശ്ചിത സമയപരിധി അവസാനിച്ചു.  

 

ഇന്ത്യയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരന്മാര്‍ എത്രയും പെട്ടന്ന് രാജ്യം വിടണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ  മുന്നറിയിപ്പ്.

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം വിടാന്‍ അന്ത്യശാസനം ലഭിച്ചിട്ടും മടങ്ങാത്ത പാകിസ്ഥാന്‍ സ്വദേശികളെ കാത്തിരിക്കുന്നത് കനത്ത നടപടി. രാജ്യത്ത് തുടരുന്നവര്‍ മൂന്ന് വര്‍ഷം തടവോ മൂന്ന് ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും. നിലവില്‍ 9 നയതന്ത്ര ഉദ്യോഗസ്ഥരടക്കം 537 പാകിസ്ഥാനികള്‍ അടാരി അതിര്‍ത്തി വഴി ഇന്ത്യ വിട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇനിയും പാക് സ്വദേശികള്‍ കേരളമടക്കം സംസ്ഥാനങ്ങളില്‍ താമസിക്കുന്നുണ്ട്. 

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന മാരകമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരന്മാര്‍ എത്രയും പെട്ടന്ന് രാജ്യം വിടണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ  മുന്നറിയിപ്പ്. നിശ്ചിത സമയപരിധി അവസാനിച്ചു.  രാജ്യം വിടാത്ത പാകിസ്ഥാന്‍ പൗരര്‍ അറസ്റ്റ്, പ്രോസിക്യൂഷന്‍, മൂന്ന് വര്‍ഷം വരെ തടവ് അല്ലെങ്കില്‍ 3 ലക്ഷം രൂപ വരെ പിഴ അല്ലെങ്കില്‍ രണ്ടും കൂടി നല്‍കി ശിക്ഷിക്കപ്പെടാം.