ഡൽഹിയിൽ കനത്ത സുരക്ഷ:കടകളും മെട്രോയും അടച്ചു
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ നേരിടാനായി ജന്തര്‍മന്തറില്‍ വന്‍ സുരക്ഷ സന്നാഹങ്ങളുമായി കേന്ദ്രസര്‍ക്കാരും ഡല്‍ഹി പൊലീസും.
Updated: Oct 10, 2026, 10:09 IST
ട്രെയിനും മെട്രോയും അടക്കം വിലക്കി.ശനിയാഴ്ച പുലര്‍ച്ചെ നാലിനും ഉച്ചയ്ക്കും ഇടയില്‍ ന്യൂഡല്‍ഹി, ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനുകളില്‍
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ നേരിടാനായി ജന്തര്‍മന്തറില്‍ വന്‍ സുരക്ഷ സന്നാഹങ്ങളുമായി കേന്ദ്രസര്‍ക്കാരും ഡല്‍ഹി പൊലീസും.
ട്രെയിനും മെട്രോയും അടക്കം വിലക്കി.ശനിയാഴ്ച പുലര്‍ച്ചെ നാലിനും ഉച്ചയ്ക്കും ഇടയില്‍ ന്യൂഡല്‍ഹി, ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ചേരേണ്ട നിരവധി ട്രെയിനുകള്‍ അതത് കേന്ദ്രങ്ങളില്‍ വെച്ച് റദ്ദാക്കിയിട്ടുണ്ട്.
തലസ്ഥാനത്ത് 23,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ പ്രതിഷേധം നേരിടാന്‍ വിന്യസിച്ചിട്ടുള്ളത്. സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സിന്റെ 221 കമ്പനികളെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒക്ടോബര്‍ 8 മുതല്‍ 12 വരെ വിന്യസിച്ചിരിക്കുന്നത്.