ഡൽഹിയിൽ വിവിധയിടങ്ങളിൽ കനത്ത മഴ
ഡൽഹിയുടെ വിവിധ മേഖലകളിൽ കനത്ത മഴ. ദികടുത്ത ഉഷ്ണതരംഗത്തിൽ ബുദ്ധിമുട്ടിയിരുന്ന ഡൽഹി-എൻസിആർ (Delhi-NCR) മേഖലയിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ ശക്തമായ കാറ്റും പൊടിക്കാറ്റും മഴയുമുണ്ടായി. പെട്ടെന്നുണ്ടായ ഈ കാലാവസ്ഥാ വ്യതിയാനം കടുത്ത ചൂടിൽ നിന്ന് ജനങ്ങൾക്ക് വലിയ ആശ്വാസമായി.
ന്യൂഡൽഹി: ഡൽഹിയുടെ വിവിധ മേഖലകളിൽ കനത്ത മഴ. ദികടുത്ത ഉഷ്ണതരംഗത്തിൽ ബുദ്ധിമുട്ടിയിരുന്ന ഡൽഹി-എൻസിആർ (Delhi-NCR) മേഖലയിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ ശക്തമായ കാറ്റും പൊടിക്കാറ്റും മഴയുമുണ്ടായി. പെട്ടെന്നുണ്ടായ ഈ കാലാവസ്ഥാ വ്യതിയാനം കടുത്ത ചൂടിൽ നിന്ന് ജനങ്ങൾക്ക് വലിയ ആശ്വാസമായി.
കാലാവസ്ഥാ മാറ്റത്തോടെ നിലവിലെ ഉയർന്ന താപനിലയിൽ നിന്ന് 7 ഡിഗ്രി സെൽഷ്യസ് മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് മുൻപുള്ള ദിവസങ്ങളിൽ പകൽ താപനില ക്രമാതീധമായി ഉയരുകയും രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില പോലും 32 ഡിഗ്രി സെൽഷ്യസിന് മുകളിലാവുകയും ചെയ്തിരുന്നു.
രാജസ്ഥാൻ-ഹരിയാന ബെൽറ്റിൽ നിന്ന് നീങ്ങിയ കാലാവസ്ഥാ സംവിധാനമാണ് ഡൽഹിയിൽ പൊടിക്കാറ്റിനും മഴയ്ക്കും കാരണമായത്. നേരത്തെ ഐഎംഡി (IMD) ഡൽഹിയിലും നോയിഡയിലും ഓറഞ്ച് അലേർട്ടും ഗുരുഗ്രാമിൽ റെഡ് അലേർട്ടും പുറപ്പെടുവിച്ചിരുന്നു.
ഡൽഹി-എൻസിആറിൽ വൈകുന്നേരം 6:15നും രാത്രി 9നും ഇടയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഹരിയാനയിൽ വൈകുന്നേരം 4:30 മുതൽ രാത്രി 9:30 വരെ സംസ്ഥാനത്തിന്റെ പ്രധാന ഭാഗങ്ങളിൽ സമാന കാലാവസ്ഥ അനുഭവപ്പെടാം. പഞ്ചാബിൽ വൈകുന്നേരം 5:30 നും രാത്രി 10 നും ഇടയിലും, ചണ്ഡിഗഡിൽ രാത്രി 8 മണിക്ക് ശേഷവും കൊടുങ്കാറ്റിന് സാധ്യതയുണ്ട്.
പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ ജില്ലകളിൽ വൈകുന്നേരം 5 മുതൽ രാത്രി 11 വരെയും, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ രാത്രി 8 മുതൽ പുലർച്ചെ 1 വരെയും മഴയുണ്ടാകാം. മണിക്കൂറിൽ 60–80 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും, പൊടിക്കാറ്റ് മൂലമുള്ള ദൃശ്യപരത കുറവ് കണക്കിലെടുത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.