ഉത്തരേന്ത്യയില്‍ മഴക്കെടുതി ; അമിത് ഷാ ഇന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും

ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

 

രാജ്ഭവനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗവും ചേരും.

ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുന്നു. ജമ്മുകശ്മീരിലെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ആകാശ സര്‍വേ നടത്തും. രാജ്ഭവനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗവും ചേരും. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

പഞ്ചാബിലും പ്രളയക്കെടുതി തുടരുകയാണ്.കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുള്ള 60,000 കോടി രൂപയുടെ വിഹിതം നല്‍കണമെന്ന് മുഖ്യമന്ത്രി ഭഗവന്ദ് മാന്‍ ആവശ്യപ്പെട്ടു.കനത്ത മഴയിലും സത്‌ലജ് , ബിയാസ്, രവി നദികള്‍ കരകവിഞ്ഞും, ആയിരത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ഒരു ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചുവെന്നാണ് കണക്ക്. ദുരന്തബാധിത മേഖലകളില്‍ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.