ഇന്നും നാളെയും തമിഴ്നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യത

കാരൈക്കല്‍ - മഹാബലിപുരം മേഖലയിലൂടെ ചുഴലിക്കാറ്റ് കര തൊടും എന്നാണ് കരുതുന്നത്.

 

തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ഫെങ്കല്‍ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറും. ഇന്നും നാളെയും തമിഴ്നാട്ടില്‍ കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്.


തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാരൈക്കല്‍ - മഹാബലിപുരം മേഖലയിലൂടെ ചുഴലിക്കാറ്റ് കര തൊടും എന്നാണ് കരുതുന്നത്. ഈ പ്രദേശങ്ങളിലെയും, ഔട്ചേരിയിലെയും സ്‌കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 55 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.