തമിഴ്‌നാട്ടില്‍ ശക്തമായ മഴ ; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി 

 ചെന്നൈയില്‍ രാത്രി മഴ കാരണം രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു

 

മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

തമിഴ്‌നാട്ടില്‍ മഴ കനക്കുന്നു. കടലൂര്‍, മയിലാടുത്തുറൈ ജില്ലകളില്‍ റെഡ് അലര്‍ട്ടും പത്തിലേറെ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കല്‍പെട്ട്, തിരുവള്ളൂര്‍ അടക്കം ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.


മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ചെന്നൈയില്‍ രാത്രി മഴ കാരണം രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്ര്‍ഖെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം, ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് വിലയിരുത്തി. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ രാത്രി ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. ഈ ആഴ്ച അവസാനം വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.