ഉത്തരേന്ത്യയില്‍ ശക്തമായ മഴ; പഞ്ചാബില്‍ 29 മരണം

12 ജില്ലകളിലെ രണ്ടര ലക്ഷം പേരെ പ്രളയം ബാധിച്ചു.

 

സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു.

ഉത്തരേന്ത്യയില്‍ ശക്തമായ മഴ. യമുന നദി അപകടനിലയ്ക്ക് മുകളിലെത്തി. ഡല്‍ഹിയില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചാബില്‍ പ്രളയക്കെടുതി തുടരുന്നു. മരിച്ചവരുടെ എണ്ണം 29 ആയി. സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. 12 ജില്ലകളിലെ രണ്ടര ലക്ഷം പേരെ പ്രളയം ബാധിച്ചു.

253 മില്ലി മീറ്റര്‍ മഴയാണ് ഓഗസ്റ്റ് മാസത്തില്‍ പഞ്ചാബില്‍ പെയ്തത്. കിട്ടേണ്ടതിനേക്കാള്‍ 75%കൂടുതല്‍ ആണിത്. പഞ്ചാബ് മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചിരുന്നു. എല്ലാ സഹായവും മോദി വാഗ്ദാനം ചെയ്തു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് ഒഡിഷയില്‍ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഹിമാചല്‍, ജമ്മു, സംസ്ഥാങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഹിമാചലില്‍ തകര്‍ന്ന റോഡുകള്‍ ശരിയാക്കാന്‍ നടപടി തുടരുകയാണ്. ഇന്നും റെഡ് അലേര്‍ട്ടാണ് സംസ്ഥാനത്ത്.