തമിഴ്‌നാട്ടില്‍ വ്യാപക മഴ

9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

 

9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

തമിഴ്‌നാട്ടില്‍ ചെന്നൈയില്‍ അടക്കം വ്യാപക മഴ. ഇടിയോട് കൂടിയ മഴയാണ് പെയ്യുന്നത്. ഏഴ് ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ചെന്നൈയില്‍ ഗണേശപുരം സബ്‌വേ അടച്ചു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ മുകളിലേക്ക് വീടിന്റെ ചുവരിടിഞ്ഞു വീണു. ചെന്നൈയില്‍ ഇന്ന് കോര്‍പറേഷന്റെ മെഡിക്കല്‍ ക്യാമ്പ് നടക്കും.

ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പട്ട്, വില്ലുപുരം, കല്ലക്കുറിച്ചി, കടലൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. പുതുച്ചേരിയിലെ സ്‌കൂളുകള്‍ക്കും അവധിയാണ്. ചെന്നൈയില്‍ നിലവില്‍ ഇരുപതിലധികം ജില്ലകളില്‍ മഴ പെയ്യുകയാണ്. തിങ്കളാഴ്ച മുതല്‍ ഗണേശപുരം സബ്‌വേയില്‍ കഴുത്തറ്റം വെളളമുണ്ടായിരുന്നു. തുടര്‍ന്ന് വെള്ളം പമ്പ് ചെയ്ത് മാറ്റാന്‍ ശ്രമം നടന്നെങ്കിലും വീണ്ടും കനത്ത മഴ പെയ്തതോടെയാണ് സബ്‌വേ അടച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് ജില്ലകളില്‍ വ്യാപകമായി കനത്ത മഴ പെയ്യുന്നുണ്ട്. ഡിറ്റ്‌വാ ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം തുടങ്ങിയ മഴ തമിഴ്‌നാട്ടില്‍ ഇപ്പോഴും തുടരുകയാണ്.