ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; ദില്ലിയില്‍ യെല്ലോ അലര്‍ട്ട്
ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; ദില്ലിയില്‍ യെല്ലോ അലര്‍ട്ട്
ദില്ലിയില്‍ ഇന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Sep 6, 2026, 09:52 IST
സംസ്ഥാനത്ത് മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് 136 റോഡുകള്‍ അടച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
ബിഹാറിനും ഉത്തര്‍പ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ. സംസ്ഥാനത്ത് മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് 136 റോഡുകള്‍ അടച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ദില്ലിയില്‍ ഇന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നദികള്‍ അപകടനിലയ്ക്കു മുകളില്‍ ഒഴുകുന്നത് ജനങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.